2011, സെപ്റ്റംബർ 28, ബുധനാഴ്‌ച

കവിത


മാറ്റങ്ങള്‍ 
(കവിത)
അഖില എന്‍.കെ.
[ Std- 8 B   G.M.H.S.S. VARKALA ]

മദ്യം മയക്കുന്നു കേരളത്തെ
മദ്യം മയക്കുന്നു യൗവനത്തെ
കൈരളിനാടിന്റെ യൗവനത്തെ

അപചയക്കെടുതികള്‍ക്കെതിരേ തുഴയുവാന്‍
അണ്ണാഹസാരെമാരായിരം-എന്നിട്ടും
കോടികള്‍ കോഴ വാങ്ങുന്ന
ഭരണസിരാകേന്ദ്രരാജാക്കന്മാര്‍

പാടങ്ങള്‍-പണകളും-പിന്നെ ഭവനവും
മണിമന്ദിരങ്ങളായവ മാറിടുന്നു
പുഴകള്‍ മാലിന്യനിക്ഷേപപാത്രങ്ങളായ്
പുഴുച്ചാലുകളായവ പരിണമിച്ചീടുന്നു

പാടങ്ങള്‍ പാടുന്ന പാട്ടുകളില്ലിനി
കൊയ്ത്തുകാരില്ലിനി കൊയ്ത്തുപാട്ടില്ലിനി
പുഴകള്‍തന്‍ പുളകങ്ങളില്ലിനി
ചവറുകള്‍ കൂടുന്നു രോഗങ്ങള്‍ പെരുകുന്നു
ടവറുകള്‍ പൊങ്ങുന്നു ശാസ്ത്രലോകത്തിന്‍ പുതുപ്പിറവി

മാനവരാശിക്കു മാറ്റങ്ങളാവശ്യം
മാറ്റങ്ങള്‍ മാനം കെടുത്തുന്നു
പീഡനപാഠപരമ്പരകള്‍!
അച്ഛനും ചേട്ടനും പിന്നെ കൊച്ചച്ഛനും
പിച്ചിച്ചീന്തീടുന്ന ലോകത്തിലാരു-
ണ്ടെനിക്കൊരു തുണയായിത്തീരുവാന്‍?
കേഴുന്നു കേരളപ്പെണ്‍കൊടികള്‍...

ഇതു മാറ്റമോ? മനോദൗര്‍ബല്യമോ?
തെല്ലുമേ സംശയം വേണ്ടെന്റെ തോഴരേ
മൂല്യച്യുതിയുടെ പൊയ്മുഖങ്ങള്‍ ഇവ
കുടിയേറ്റസംസ്കാരത്തിന്‍ ബാക്കിപത്രം!!!

                                                          * * * * * *

2011, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

വായനാവേദി


 
നോവലിന്റെ കവര്‍ പേജ്
 
വിദ്യാരംഗം വായനാവേദിയില്‍ ഇന്ന് 

പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്റെ ആടുജീവിതം 
 അവതരിപ്പിക്കപ്പെട്ടു.
10 A-യിലെ അനന്തപത്മനാഭനാണു് നോവല്‍
 പരിചയപ്പെടുത്തിയത്.
 തികച്ചും വ്യത്യസ്തമായ അനുഭവങ്ങള്‍ പകരുന്ന ഒരു
 നോവലാണു് ആടുജീവിതമെന്നും ഗള്‍ഫ് ജീവിതത്തിന്റെ 
 വിചിത്ര വഴികള്‍ അതു് കാട്ടിത്തരുന്നുവെന്നും 
 വിലയിരുത്തപ്പെടുകയുണ്ടായി.
 

2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

ഐ.സി.ടി ക്ലാസ്സ്


പുതിയ സാങ്കേതികവിദ്യ ക്ലാസ്സ് മുറികളില്‍
എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു...?

രക്ഷാകര്‍ത്താക്കളുടെ ആകാംക്ഷകള്‍ക്ക്
ഒരു പരിഹാരം...

.സി.ടി.അധിഷ്ഠിത പഠനരീതി പരിചയപ്പെടുത്തുന്ന
ഒരു വിശകലനക്ലാസ്സ് 15.09.2011 വ്യാഴാഴ്ച്ച രാവിലെ
10 മണിക്ക്, സ്കൂള്‍ മള്‍ട്ടിമീഡിയ റൂമില്‍ നടന്നു.
സ്കൂള്‍ പി.ടി..പ്രസിഡന്റ് ശ്രീ.അജി വേളിക്കാട്
ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി ഹെഡ് മാസ്റ്റര്‍
ശ്രീ.രാജു വി.അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്
.ടി.കോഡിനേറ്റര്‍ ശ്രീ.അജയന്‍ സ്വാഗതമാശംസിച്ചു.
വിവിധ വിഷയങ്ങളെപ്പറ്റിയും ഐ.സി.ടി.പ്രോജക്ടിനെ
പ്പറ്റിയും വിശദീകരിച്ചു. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ചേരുമ്പോള്‍
അദ്ഭുതങ്ങള്‍ വിടരുന്നത് രക്ഷാകര്‍ത്താക്കള്‍ കണ്ടു.
ക്ലാസ്സ് മുറികളിലെ പഠനാനുഭവങ്ങള്‍ കുട്ടികള്‍ തന്നെ
വിവരിക്കുകയായിരുന്നു....

തികച്ചും നൂതനമായ പഠനാനുഭവങ്ങളാണിവയെന്ന്
പങ്കെടുത്ത എല്ലാ രക്ഷാകര്‍ത്താക്കളും
ഒരേ സ്വരത്തില്‍ പറഞ്ഞു....
 

     

2011, സെപ്റ്റംബർ 14, ബുധനാഴ്‌ച

ഓണാഘോഷം - 2011

വര്‍ക്കല ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ 2010-2011വര്‍ഷത്തെ
 ഓണാഘോഷങ്ങള്‍ 1.9.2011വ്യാഴാഴ്ച നടന്നു.
  പൂക്കളമിടല്‍ മത്സരം
   നാടന്‍പാട്ട് മത്സരം
     പായസസദ്യ