USEFUL LINKS
2011, ഫെബ്രുവരി 27, ഞായറാഴ്‌ച
2011, ഫെബ്രുവരി 26, ശനിയാഴ്‌ച
യാത്രാവിവരണം
കുട്ടനാടന്‍ കാഴ്ചകള്‍
(വിദ്യാരംഗം പഠനയാത്ര)
(വിദ്യാരംഗം പഠനയാത്ര)
വിദ്യാരംഗം കലാ സാഹിത്യവേദി സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തില്‍ ഒന്നാം സമ്മാനത്തിനര്‍ഹമായ രചന.
രാഹുല്‍ രാജ് (10 സി) |
യാത്രയുടെ ലഹരി
2010 ഡിസംബര്‍ 3 വെള്ളിയാഴ്ചയായിരുന്നു
ഞങ്ങളുടെ യാത്ര.
ഒരാഴ്ച മുമ്പെ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
യാത്രയുടെ തലേ ദിവസം വിദ്യാരംഗം കണ്‍വീനറായ
രാജു സാര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ തന്നു.
സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെപ്പറ്റിയും ശ്രദ്ദിക്കേണ്ട
കാര്യങ്ങളെപ്പറ്റിയും വ്യക്തമാക്കിത്തന്നു.
വ്യാഴാഴ്ച ഉറങ്ങാന്‍ കിടക്കുമ്പോഴും മനസ്സു്
യാത്രയുടെ ലഹരിയിലായിരുന്നു.
വെള്ളിയാഴ്ച അതിരാവിലെ തന്നെ ഞാനുണര്‍ന്നു.
വേഗം തന്നെ ചടങ്ങുകള്‍ കഴിച്ച്,
ഭക്ഷണപ്പൊതിയുമെടുത്ത് എല്ലാരോടും യാത്രയും
പറഞ്ഞ്,അതിവേഗം സ്കൂളിലേക്ക്...
കുട്ടികളൊക്കെ എത്തിത്തുടങ്ങുന്നതേയുള്ളൂ.
ഗേറ്റിനുമുന്നില്‍ ഞങ്ങള്‍ക്കുള്ള ബസ്സ്- ചിഞ്ചിലം !
എല്ലാവരുമെത്തി. പേരുവിളിച്ച് എല്ലാവരെയും
ബസ്സിനുള്ളിലാക്കി.
ഈശ്വരപ്രാര്‍ത്ഥനയോടെ യാത്ര ആരംഭിച്ചു.
സമയം ഏഴുമണി.
ചരിത്രമുറങ്ങുന്ന മണ്ണ്- കൃഷ്ണപുരം
പുലരിയിലെ തണുപ്പിനെ വകവയ്ക്കാതെ ബസ്സ്
അതിശീഘ്രം മുന്നോട്ട്...
എല്ലാവരും നല്ല രസത്തില്‍ തന്നെ.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും പാട്ടും നൃത്തവും.
ബസ്സ് കൃഷ്ണപുരത്തെത്തിയതറിഞ്ഞതേയില്ല.
സമയം ഒമ്പതു മണി കഴിഞ്ഞു.
പതിവു സമയം കഴിഞ്ഞതുകൊണ്ടാവും, എല്ലാവര്‍ക്കും നല്ല വിശപ്പ്.
കൃഷ്ണപുരത്തെ ടെക്നിക്കല്‍ ഹൈസ്കൂള്‍ ഞങ്ങള്‍
ഭക്ഷണശാലയാക്കി.
(നല്ല വൃത്തിയും വെടിപ്പുമുള്ള സ്കൂള്‍!)
വരാന്തയിലും മുറ്റത്തുമൊക്കെയിരുന്ന് ഞങ്ങള്‍
പ്രഭാത ഭക്ഷണം കഴിച്ചു.
പിന്നീട് ഞങ്ങള്‍ വരിവരിയായി കൃഷ്ണപുരം കൊട്ടാരത്തിലേക്കു്...
കൃഷ്ണപുരം കൊട്ടാരം
265 കൊല്ലത്തെ പഴക്കമുള്ള കൊട്ടാരമാണിത്.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ
കാലത്താണ് കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചത്.
പിന്നീട് പല തവണ പുതുക്കിപ്പണിതിട്ടുണ്ട്.
ഇന്ന് കേരളത്തിലെ ഏറ്റവും വലിയ പതിനാറു കെട്ടാണ്
കൃഷ്ണപുരം കൊട്ടാരം!
(നാല് നടുമുറ്റങ്ങളുള്ളതാണ് പതിനാറുകെട്ട്)
പടിപ്പുര കടന്ന് ചെന്നപ്പോള്‍ ആദ്യം കണ്ണില്‍പെട്ടത്
ഒരു തപാല്‍ പെട്ടിയാണ്.
തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്തെ അഞ്ചല്‍പെട്ടി!
കൊട്ടാരത്തിനകത്തേക്കു കയറുമ്പോള്‍ മനസ്സിലൊരു തിരയിളക്കം.
തമ്പുരാക്കന്മാര്‍ വാണരുളിയ കൊട്ടാരം!
പലവിധത്തില്‍ അലമ്കരിച്ച മുറികള്‍.
രാജകീയ പ്രൗഢിയുടെ അടയാളങ്ങള്‍.
മഹാപ്രതിഭകള്‍ മാറ്റുരച്ച നൃത്തമണ്ഡപത്തിലും മന്ത്രശാലയിലുമൊക്കെ
നില്‍ക്കുമ്പോള്‍ മറ്റേതോ ലോകത്തെത്തിയതു പോലെ!
നാണയ ഗാലറിയും ശില്പസമുച്ചയവും വേറിട്ട അനുഭവങ്ങളായിരുന്നു.
പഴയകാല നാണയങ്ങളുടെ ഒരു വന്‍ശേഖരം തന്നെ
അവിടെ കണ്ടു.
അവിടത്തെ ഗൈഡ് വളരെ വിശദമായും സരസമായും
എല്ലാം പറഞ്ഞു തന്നു.
ആദ്യത്തെ നാണയവിനിമയമാധ്യമം കവിടിയാണത്രേ!
( 80 കവിടി - 4 കാകണി
4 കാകണി - 1 കര്‍ഷകപണം)
ഇന്ത്യന്‍ നാണയങ്ങള്‍ മാത്രമല്ല, വിദേശനാണയങ്ങളും
അക്കൂട്ടത്തിലിണ്ടായിരുന്നു.
കൃസ്തുദേവനെ ഒറ്റികൊടുത്ത യൂദാസിനു കിട്ടിയ
വെള്ളിക്കാശും ഞങ്ങള്‍ കണ്ടു.
നടമാളികയിലെ കിളിവാതിലുകള്‍ ഒരു പ്രത്യേക
രീതിയിലാണു് നിര്‍മ്മിച്ചിരിക്കുന്നത്.
കാറ്റുകൊള്ളുന്നതിനും പുറത്തെ കാഴ്ചകള്‍ കാണുന്നതിനും
ഒരേ പോലെ ഉപകരിക്കും.
ശയനമുറിയില്‍ പലവിധ ആയുധങ്ങള്‍ കാണാം.
വിലങ്ങുകളും പീരമ്കിയുണ്ടകളും ബയണറ്റ് പിടിപ്പിച്ച
തോക്കുകളും അവിടെ കണ്ടു.
1886-ല്‍ കല്‍ക്കട്ടയില്‍ പ്രസിദ്ധീകരിച്ച ഒരു
സംസ്കൃതബൈബിള്‍ അവിടെ കാണാന്‍ സാധിച്ചു.
ഇരുതല മൂര്‍ച്ചയുള്ള കായംകുളം വാളും കണ്ടു.
ശയനമുറിയില്‍തന്നെ ഇവ വരാനുള്ള കാരണവും
ഗൈഡ് പറഞ്ഞു തന്നു.
മഹാശിലായുഗം- ഒരോര്‍മ്മപുതുക്കല്‍
മഹാശിലായുഗത്തിന്റെ ഒരുപാട് സ്മാരകങ്ങള്‍ കൃഷ്ണപുരം
കൊട്ടാരത്തില്‍ സൂക്ഷിക്കുന്നുണ്ട്.
ചരിത്ര പുസ്തകത്തില്‍ മാത്രം കണ്ടിട്ടുള്ള
പല വസ്തുക്കളും അവിടെ കാണാന്‍ കഴിഞ്ഞു.
ശവം മറവുചെയ്യുന്നതുമായി ബന്ധപ്പെട്ട
നന്നങ്ങാടികള്‍,മുനിയറ,തൊപ്പിക്കല്ല്,
വീരക്കല്ല് തുടങ്ങിയവ നേരില്‍ കാണാന്‍
കഴിഞ്ഞതു ഭാഗ്യം തന്നെ.
ഒരരുകില്‍ ഒഴിഞ്ഞുകിടക്കുന്ന പല്ലക്കും കണ്ടു.
ഗോവണിത്തളത്തില്‍ വിഗ്രഹങ്ങളുടെ ഒരു നിര തന്നെ!
കൃഷ്ണശില ഇപ്പോഴാണു ഞാന്‍ തിരിച്ചറിയുന്നത്.
സിന്ധുനദീതട സംസ്കാരവുമായി (4500 കൊല്ലം പഴക്കം)
ബന്ധപ്പെട്ട വിഗ്രഹങ്ങള്‍വരെ അക്കൂട്ടത്തിലുണ്ട്.
ശന്‍കരനാരായണന്‍, ഭദ്രകാളി, ശിവന്‍, ബുദ്ധന്‍ തുടങ്ങി
പല രൂപങ്ങള്‍ അവിടെ കണ്ടു.
പ്രാചീന ശിലാലിഖിതങ്ങളും കാണാന്‍ കഴിഞ്ഞു.
വട്ടെഴുത്തും കോലെഴുത്തും- മലയാളത്തിന്‍റെ
പ്രാചീന രൂപങ്ങള്‍!
പത്താം ക്ലാസ്സിലെ ഒരു വിദ്യാര്‍ഥി എന്ന നിലയില്‍
എനിക്ക് ഏറെ സന്തോഷം തോന്നിയത് അവിടത്തെ
പ്രസിദ്ധമായ ചുവര്‍ച്ചിത്രം കണ്ടപ്പോഴാണ്.
ഗജേന്ദ്രമോക്ഷം!
കേരളത്തിലെ ഏറ്റവും വലിയ ചുവര്‍ച്ചിത്രമാണത്.
സുഗതകുമാരിയുടെ ഗജേന്ദ്രമോക്ഷം എന്ന കവിതയിലെ
വരികള്‍ മനസ്സിലോടിയെത്തി.
പ്രകൃതിയില്‍ നിന്നുള്ള നിറക്കൂട്ടുകളാണ്
ഉപയോഗിച്ചിരിക്കുന്നത്.
കുളപ്പുരയില്‍നിന്നുകയറി വരുന്ന തേവാരപ്പുരയിലാണ്
ഈ ചിത്രമുള്ളത്...
ഇങ്ങനെ ചരിത്രത്തിന്റെ ഇടനാഴികള്‍ താണ്ടി,
കൊട്ടാരത്തിനു പിറകിലെ വിശാലമായ കുളവും കണ്ട്
ഞങ്ങള്‍ പുറത്തേക്കിറങ്ങി.
സമയമപ്പോള്‍ പതിനൊന്നര കഴിഞ്ഞു...
2011, ഫെബ്രുവരി 25, വെള്ളിയാഴ്‌ച
കുട്ടനാടന്‍ (ചിത്രങ്ങള്‍)
2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച
ചെറുകഥാശില്പശാല
വിദ്യാരംഗം വര്‍ക്കല ഉപജില്ല സംഘടിപ്പിച്ച
ചെറുകഥ സില്പസാല
വര്‍ക്കല ഉപജില്ലയിലെ വിവിധ സ്ചൂലുകളില്‍ നിന്ന് നൂറോളം
കുട്ടികള്‍ സില്പസലയില്‍ പങ്കെടുത് .
ചെറുകഥ രചനയില്‍ അഭിരുചിയുള്ള ഹായ് സ്കൂളിലെ
കുട്ടികള്‍ക്കുവേന്റിയാണ് ഇത് സംഘടിപ്പിച്ചത് .
ആസ്വടനതിന്റെയും കതരച്ചനയുടെയും നല്ല അനുഭവങ്ങള്‍
വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുവാന്‍ കഴിഞ്ഞു.
വര്‍ക്കല സ്കൂളില്‍ വചായതുകൊന്ടു നമ്മുടെ സ്കൂളില്‍
നിന്ന് ഒരുപാട് കുട്ടികള്‍ക്ക് പംകെടുക്കാനായി .
ചെറുകഥ സില്പസാല
വര്‍ക്കല ഉപജില്ലയിലെ വിവിധ സ്ചൂലുകളില്‍ നിന്ന് നൂറോളം
കുട്ടികള്‍ സില്പസലയില്‍ പങ്കെടുത് .
ചെറുകഥ രചനയില്‍ അഭിരുചിയുള്ള ഹായ് സ്കൂളിലെ
കുട്ടികള്‍ക്കുവേന്റിയാണ് ഇത് സംഘടിപ്പിച്ചത് .
ആസ്വടനതിന്റെയും കതരച്ചനയുടെയും നല്ല അനുഭവങ്ങള്‍
വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുവാന്‍ കഴിഞ്ഞു.
വര്‍ക്കല സ്കൂളില്‍ വചായതുകൊന്ടു നമ്മുടെ സ്കൂളില്‍
നിന്ന് ഒരുപാട് കുട്ടികള്‍ക്ക് പംകെടുക്കാനായി .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)