2012, ജൂൺ 23, ശനിയാഴ്‌ച

വിദ്യാരംഗം - ചാക്യാര്‍കൂത്തു്

വിദ്യാരംഗം കലാ സാഹിത്യ വേദി-

ഉദ്ഘാടനവും ചാക്യാര്‍കൂത്തും

  ഇതു് വര്‍ക്കല മോഡല്‍ സ്കൂളിനു് അവിസ്മരണീയ ദിനം!
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പ്രസിദ്ധ കൂടിയാട്ടം 
കലാകാരന്‍ ശ്രീ.കലാമണ്ഡലം ജിഷ്ണുപ്രതാപ് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു.
പി.ടി.ഏ.പ്രസിഡന്റ് ശ്രീ.അജി വേളിക്കാട് ആദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ 
ഡെപ്യൂട്ടി എച്ച്.എം.ശ്രീ.രാജു, അദ്ധ്യാപകന്‍ ശ്രീ.സതീശന്‍, ശ്രീ.രാജു 
തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
ഹെഡ്മിസ്ട്രസ്സ് ശ്രീമതി.വിലോമന സ്വാഗതവും വിദ്യാരംഗം കണ്‍വീനര്‍
ശ്രീ.തങ്കച്ചന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

         തുടര്‍ന്നു് കലാമണ്ഡലം ജിഷ്ണുപ്രതാപിന്റെ വിദൂഷകക്കൂത്ത് - ക്ലാസ്സും
ദൃശ്യാവിഷ്കാരവും നടന്നു. പത്താം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ ഒരു
പാഠത്തെ ആസ്പദമാക്കിയാണു് ഇത്തരമരു അവതരണം സംഘടിപ്പിച്ചതു്.