വര്‍ക്കല ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ
2011-2012 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
വര്‍ക്കല ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍
വര്‍ക്കല ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍
വച്ച് 21.7.2011 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടന്നു.
വര്‍ക്കല മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ.കെ.സൂര്യപ്രകാശായിരുന്നു
ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്.
വര്‍ക്കല മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍
ശ്രീ.വര്‍ക്കല സജീവ് ആദ്ധ്യക്ഷം വഹിച്ച ചടങ്ങിന് എ.ഇ.ഒ.
ശ്രീമതി ഡി.രമാമണി സ്വാഗതം ആശംസിച്ചു.
ശ്രീമതി പി.ശ്രീദേവിയമ്മ (വാര്‍ഡ് കൗണ്‍സിലര്‍),
ശ്രീ.അജി വേളിക്കാട് (പി.റ്റി.എ.പ്രസിഡന്റ്), ശ്രീ.റ്റി.ധനരാജ് (ബി.പി.ഒ),
ശ്രീമതി എസ്.വിലോമന (എച്ച്.എം), ശ്രീമതി കെ.രമണി (പ്രിന്‍സിപ്പാള്‍),
ശ്രീ.റ്റി.എസ്.സുനില്‍ (എച്ച്.എം.ഫോറം സെക്രട്ടറി) മുതലായവര്‍
ആശംസകളര്‍പ്പിച്ചു.
വിദ്യാരംഗം വര്‍ക്കല ഉപജില്ലാ കണ്‍വീനര്‍ ശ്രീ.എന്‍.അനില്‍കുമാര്‍
കൃതജ്ഞത രേഖപ്പെടുത്തി.
ഉദ്ഘാടനാനന്തരം ശ്രീമതി കെ.എസ്.ഗീത (സെക്രട്ടറി,രംഗപ്രഭാത്,വെഞ്ഞാറമൂട്)
നയിച്ച നാടന്‍പാട്ട് ശില്പശാല എല്ലാവര്‍ക്കും ഹൃദ്യമായ അനുഭവമായിരുന്നു.
ഉദ്ഘാടനം |
സദസ്സ് |
നാടന്‍പാട്ട് ശില്പശാല |
കൃതജ്ഞത (കണ്‍വീനര്‍) |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ