20, 21 തീയതികളില്‍ നടന്നു.
സ്കൂളിനൊരുത്സവം തന്നെയായിരുന്നു....
യു.പി., ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി എന്നിങ്ങനെ മൂന്നുവിഭാഗങ്ങളായിട്ടാണു്
മത്സരങ്ങള്‍ നടന്നതു്.
പാട്ടും നത്തവും മേളവും ഒത്തുചേര്‍ന്ന രണ്ടു് ദിനങ്ങള്‍....
ചെറുകഥാംത്സരത്തില്‍ ഒന്നാം സ്ഥാനത്തിനര്‍ഹമായ രചന -
സ്വപ്നത്തിന്റെ നീരുറവ
കല്യാണി രാജു
( 10 A )
ഒടുവില്‍ അയാള്‍ ഓടിത്തളര്‍ന്നു. പേരറിയാത്ത ഏതോ ഒരു മരത്തിനു
കീഴെ അയാള്‍ ഇരിക്കുകയാണു്. കാതു മുഴക്കും വിധം സംസാരിക്കുന്ന അയാളുടെ ചുമലില്‍ ഒരു ചിഹ്നമുണ്ടായിരുന്നു-സ്വസ്തിക! അല്ല, അതയാളുടെ ഫെദര്‍ യൂണിഫോമിലല്ല. ഹദയത്തില്‍ നിന്നു്, ചോരയൊഴുകും വിധം വ്യാപിക്കുകയാണു്, ഒരു അദശ്യബിന്ദുവില്‍ നിന്നെന്നപോലെ...
ഇതായിരുന്നു നിര്‍വാണ ഇന്നു കണ്ട സ്വപ്നം. അയാള്‍ അതിനെപ്പറ്റി വീണ്ടും വീണ്ടും ഓര്‍ത്തു. അയാള്‍ തന്റെ ഓഫീസ് ക്യാബിനിലാണു്. രാവിലെ മകള്‍ എഴുന്നേറ്റുവന്നു് തോളില്‍ ചാഞ്ഞിരുന്നു. അപ്പോള്‍ വെറുതേ ഒരു കൗതുകത്തിനു ചോദിച്ചതാണു്.
“ഇന്നെന്റെ മോള് സ്വപ്ന്മൊന്നും കണ്ടില്ലേ?”
“കൊള്ളാം ഇന്നാരായിരുന്നൂന്ന് അച്ഛനറിയ്യോ, ഹിറ്റു്ലര്‍ മാമന്‍!”
അയാള്‍ വെറുതെയെങ്കിലും ഒന്നു ഞെട്ടി. പക്ഷേ,പിന്നീട് അതോര്‍ത്തു് അയാള്‍ ചിരിച്ചു. മുസ്സോളിനിയെയും ഇവള്‍ നാളെ മാമന്‍ എന്നു് വിളിക്കും. ഇഷ്ടപ്പെടുന്നതിനെയെല്ലാം അവള്‍ പൊതുവില്‍ ഒരു വിശേഷണത്തിലാക്കാറുണ്ട്.
“ചരിത്രപുസ്തകം തലയ്ക്കല്‍ വച്ചല്ലേ കിടപ്പു്, പിന്നെങ്ങനെയാ കാണാതിരിക്കുക?”
അവള്‍ കൊച്ചുപല്ലുകള്‍ കാട്ടിച്ചിരിച്ചു.
അവളുടെ ചിരിയാണല്ലോ തന്നെ എന്നും ജീവിച്ചിരിക്കാന്‍ പ്രേരിപ്പിച്ചതു് എന്നയാള്‍ ഓര്‍ത്തു.
ക്യാബിനില്‍ ഒരു ഫോണ്‍കോള്‍ വന്നു. അയാള്‍ ആ നഗരത്തിലെ ഏറ്റവും വലിയ കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണു്. നഗരത്തിന്റെ കുത്തൊഴുക്കില്‍ അതങ്ങോളമിങ്ങോളം വ്യാപിച്ചുകിടക്കുന്നു.
ഫോണിന്റെ അങ്ങേ തലയ്ക്കല്‍ ഹരിയായിരുന്നു. ഫ്രീയാണോ എന്നറിയാന്‍ വിളിച്ചതാണു്. വന്നുകൊള്ളാന്‍ പറഞ്ഞു. മുന്നിലെ ഫയലുകളിലെ വീര്‍പ്പുമുട്ടലുകള്‍ വകവയ്ക്കാതെതന്നെ.
ഒരു വലിയ ചിരിയുമായിട്ടാണു് ഹരി വന്നതു്. കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ അവന്‍ അങ്ങനെയായിരുന്നു. ഈ വലിയലോകത്തിന്റേതായതൊന്നും ആ ചിരിയില്‍ ഉള്‍ക്കൊള്ളാതിരിക്കാന്‍ അവന്‍ എന്നും ശ്രദ്ധിച്ചിരുന്നു.
“എന്താ മിസ്റ്റര്‍ വിഷ്ണുനാരായണന്‍, ഒരു ഗൗരവം? അമ്മു പിന്നെയും സ്വപ്നലോകത്തുതന്നെയാണോ?”
മുഖത്തു് ഒരു ചിരി വരുത്തിക്കൊണ്ടു പറഞ്ഞു,
“ഇന്നു് ഹിറ്റു്ലറായിരുന്നു. ചരിത്രം മുഴുവന്‍ അവളുടെ തലച്ചോറിലാ.”
“അതേ, ചരിത്രം ജീവിക്കുന്നതു് നമ്മുടെയൊക്കെ തലച്ചോറിലാണല്ലോ.”
അപ്പോഴാണു് പറഞ്ഞതിനെപ്പറ്റി അയാള്‍ ഒന്നുകൂടി ആലോചിച്ചതു്.
“അമ്മു നല്ല ബ്രൈറ്റ് കുട്ടിയാണു്. പിന്നെ, ഹിസ്റ്ററിക്ക് കുറച്ചു മാര്‍ക്ക് കൂടുതലായാലും പ്രശ്നമൊന്നുമില്ലല്ലോ?”
ഹരി പിന്നെയും ചിരിച്ചുകൊണ്ടിരുന്നു. അതു നോക്കിയിരിക്കെ മനസ്സു് ഒട്ടൊന്നു് ലാഘവമായതുപോലെ. ഹരി എന്നും തനിക്കൊരാശ്വാസമായിരുന്നു.
“ശരിയാണു്, ഹരീ. പക്ഷേ, വളരുംതോറും അവള്‍ മറ്റൊരു മഋദുലയായി തോന്നുന്നു.”
“അതിലെന്താണൊരസ്വാഭാവികത? പെണ്‍കുട്ടികള്‍ അമ്മമാരെപ്പോലെയല്ലേ വളരേണ്ടതു്?”
അല്ല, അങ്ങനെ ആയിക്കൂടാ. അയാള്‍ പിന്നെയും ഓര്‍മ്മയുടെ കയത്തിലേക്കു പതിക്കുകയാണു്.
അയാളുടേതു് പ്രണയവിവാഹമായിരുന്നു. കുറച്ചുകാലത്തെ പരിചയം കൊണ്ടു്, മഋദുല താനുമായി ഇണങ്ങുമെന്നു തോന്നി. മോള്‍ക്കു് 'നിര്‍വാണ' എന്ന പേരിടണമെന്നു് അവള്‍ക്കായിരുന്നു നിര്‍ബന്ധം. അതിന്റെ അര്‍ത്ഥം ചോദിച്ചപ്പോള്‍, 'ജീവിതത്തിനും ആത്മാവിനും മനസ്സിനും യാതൊന്നിനും എത്തിപ്പെടാന്‍ കഴിയാത്ത, എന്നാല്‍ സര്‍വതിനെയും ഉള്‍ക്കൊള്ളുന്ന' എന്നാണവള്‍ പറഞ്ഞതു്.
“ഇത്രയും വലിയൊരു പേരിന്റെ ഭാരം എന്റെ മോളു് താങ്ങണോ? അവള്‍ക്കു് ഒരു സാധാരണ പേരു് പോരേ? ഞാനവളെ അമ്മുവെന്നു് വിളിക്കും.”
അപ്പോഴൊക്കെ അവള്‍ പറഞ്ഞതു് അവളുടെ സ്വപ്നങ്ങളെപ്പറ്റിയായിരുന്നു. വിചിത്രമായ, മറ്റേതോ ലോകത്തിന്റേതായ സ്വപ്നങ്ങള്‍. പലപ്പോഴും അവയെ വ്യാഖ്യാനിക്കാന്‍ അയാള്‍ ശ്രമിച്ചു. എന്നാല്‍ അവള്‍ മനസ്സിലാക്കിയതില്‍ നിന്നു് ഒരിറ്റു് പോലും താനുള്‍ക്കൊള്ളുന്നില്ല എന്നു് അയാള്‍ അറിയുന്നുണ്ടായിരുന്നു.
“ഈ വിരലുകള്‍ എന്റെ എല്ലാ സ്വപ്നങ്ങളിലും കടന്നുവരുന്നല്ലോ.”
ഒരു ദിവസം അയാളുടെ തടിച്ച വിരലുകള്‍ തലോടിക്കൊണ്ടു് അവള്‍ പഞ്ഞു. അവള്‍ ഇഷ്ടമുള്ളതെല്ലാം സ്വപ്നമാക്കിമാറ്റി. എന്നിട്ടു് ആരുമറിയാത്ത ഒരു ലോകത്തു് അതിനു പിറകേ സഞ്ചരിച്ചു. മരിച്ചു കിടക്കുന്ന അവളുടെ കണ്ണുകളില്‍ നോക്കിയപ്പോഴും അയാള്‍ക്കു് തോന്നിയതു് അതാണു്, അവള്‍ ഒരു സ്വപ്നത്തിലാണു്...
വീട്ടിലെത്തിയപ്പോള്‍ മകള്‍ പാട്ടു കേള്‍ക്കുകയാണു്. ഇന്നു് അവളുടെ സ്വപ്നത്തിനു് സംഗീതത്തിന്റെ അകമ്പടിയുണ്ടാകും. അയാളെ കണ്ടയുടനെ ഓടിവന്നു് അവള്‍ പറഞ്ഞു,
“അച്ഛാ, ഇന്നലത്തെ സ്വപ്നം ഞാന്‍ കൂട്ടുകാരികളോടു പറഞ്ഞു. അവര്‍ പറഞ്ഞതെന്താണെന്നറിയോ. ഏതോ ജന്മത്തില്‍ ഞാനും ഹിറ്റു്ലറിനെയും അലക്സാണ്ടറിനെയും പോലെ ചരിത്രം സഷ്ടിക്കാന്‍ പാടുപെട്ടിട്ടുണ്ടാകുമെന്നു്.”
കൂട്ടുകാരികളുടെ ഫലിതത്തില്‍ അവള്‍ ചിരിച്ചു. അയാളും ചിരിച്ചു.
പിന്നീടു് മകളുടെ നെറുകയില്‍ ചുംബിച്ചിട്ടു് അയാള്‍ തന്റെ മുറിയിലേക്കു പോയി.
പ്രകതി സന്ധ്യക്കുവേണ്ടി ഒരുക്കിയ ചമയങ്ങളൊക്കെ അഴിച്ചുമാറ്റിക്കഴിഞ്ഞിരുന്നു. അവള്‍ ഉയര്‍ന്ന ശബ്ദത്തില്‍ വെച്ച മ്യൂസിക് പ്ലെയറിലെ അവള്‍ക്കിഷ്ടപ്പെട്ട സംഗീതം കേട്ടുകൊണ്ടു് അയാള്‍ കിടന്നു. അവളെപ്പോലെ ആ പാട്ടും പ്രത്യേകതയുള്ളതായിരുന്നു. പതിയെ അയാളും ഒരു സ്വപ്നത്തില്‍ അകപ്പെട്ടു.
സ്വപ്നത്തില്‍ അയാള്‍ ഭാര്യയെ കണ്ടു, മകളെ കണ്ടു. അവര്‍ സ്വപ്നത്തിന്റെ രണ്ടു ഗോളങ്ങള്‍ക്കുള്ളിലായിരുന്നു. അവര്‍ അയാളെ കണ്ടില്ല. അവര്‍ മുന്നോട്ടു നടക്കുകയാണു്. വിചിത്രമായ ആഗ്രഹങ്ങളെ കയറിട്ടു വലിച്ചുകൊണ്ടു് അവര്‍ ധതിപ്പെട്ടു നടക്കുന്നു. ഒടുവില്‍ അയാള്‍ ഒറ്റപ്പെട്ടു. അയാള്‍ നിലവിളിച്ചു. പാറകളില്‍ അയാളുടെ ചോര നനവുണ്ടാക്കി. സ്വപ്നങ്ങളുടെ നീരുറവ വറ്റിയ ഒരൂഷര ഭൂമിയില്‍ അയാള്‍ അടിതെറ്റി വീണു!
* * * * * * *
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ