വിദ്യാരംഗം കലാസാഹിത്യ വേദി
ഈ വര്‍ഷം പുതിയൊരു പ്രവര്‍ത്തനം ആരംഭിക്കുകയാണ്...
കുട്ടികളുടെ കലാവാസനകളെ തൊട്ടുണര്‍ത്തുന്നതോടൊപ്പം
ഈ നൂറ്റാണ്ടിന്റെ കലയായ സിനിമയെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ
ഉള്‍ക്കൊള്ളുവാനും ഒരവസരം...
വിദ്യാരംഗം - ഫിലിം ക്ലബ്
ഹൈസ്കൂള്‍ വിഭാഗത്തിലെ കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ്
ഫിലിം ക്ലബ് രൂപീകരിക്കുന്നത്.
അറുപതോളം കുട്ടികളെയാണ് ഈ വര്‍ഷം അംഗങ്ങളാക്കുന്നത്.
ഫിലിം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ചകളിലാണ് നടത്തുന്നത്.
എല്ലാ മാസവും മൂന്നാമത്തെയോ നാലാമത്തെയോ ശനിയാഴ്ചയാണത്.
പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തനായ ഘടനയുണ്ട്.
രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് പ്രവ്രത്തന സമയം.
ആദ്യത്തെ കാല്‍ മണിക്കൂര്‍ രജിസ്ട്രേഷന്‍,
പിന്നീട് ഒന്നര മണിക്കൂര്‍ സിനിമ പ്രദര്‍ശനം,
പത്ത് മിനിറ്റ് ഇടവേള,
തുടര്‍ന്ന് അര മണിക്കൂര്‍ കണ്ട സിനിമയുടെ ചര്‍ച്ച.
അടുത്ത രണ്ട് ദിവസത്തിനകം എല്ലാ കുട്ടികളും സിനിമാ നിരൂപണം
തയ്യാറാക്കി സമര്‍പ്പിക്കണം.
ഉദ്ഘാടനം 23.07.2011
ഉദ്ഘാടന ചിത്രം -
BICYCLE THIEVES | ||||
സൈക്കിള്‍ മോഷ്ടാക്കള്‍ | ||||
സംവിധാനം & | ||||
തിരക്കഥ - VITTORIO DE SICA | ||||
വര്‍ഷം - 1948 | ||||
ഭാഷ - ഇറ്റാലിയന്‍ | ||||
VITTORIO DE SICA |
ഇറ്റാലിയന്‍ സാഹിത്യകാരന്‍ LUIGI BARTOLINI യുടെ ഇതേ പേരിലുള്ള നോവലിനെ ആധാര മാക്കിയാണ് DE SICA "സൈക്കിള്‍ മോഷ്ടാക്കള്‍” സംവിധാനം ചെയ്തത്.
രണ്ടാം ലോകമഹായുദ്ധ ത്തിനുശേഷമുള്ള റോമാനഗരമാണ് കഥയുടെ പശ്ചാത്തലം.
അന്റോണിയോ എന്ന സാധാരണക്കാരനാണ് ഇതിലെ കേന്ദ്ര
കഥാപാത്രം. അയാള്‍ക്ക് ഒരു കമ്പനിയുടെ പോസ്റ്ററൊട്ടിക്കുന്ന
ജോലി കിട്ടുന്നു. പക്ഷേ, സൈക്കിള്‍ കൂടിയേ തീരൂ. ബഡ്ഷീറ്റ്
വിറ്റ് ഒരു സൈക്കിള്‍ വാങ്ങുന്നു. എന്നാല്‍ ആദ്യ ദിവസംതന്നെ
സൈക്കിള്‍ മോഷ്ടിക്കപ്പെട്ടു. തുടര്‍ന്ന്, മകന്‍ ബ്രൂണോയ്ക്കൊപ്പം
സൈക്കിളിനായുള്ള അന്വേഷണവും അലച്ചിലും...വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍...
അഭിനേതാക്കള്‍ -
LAMBERTO MAGGIORANI – ANTONIO RICI
ENZO STAIDA – BRUNO (SON)
LIANELLA – MARIA
*********
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ