2011, സെപ്റ്റംബർ 28, ബുധനാഴ്‌ച

കവിത


മാറ്റങ്ങള്‍ 
(കവിത)
അഖില എന്‍.കെ.
[ Std- 8 B   G.M.H.S.S. VARKALA ]

മദ്യം മയക്കുന്നു കേരളത്തെ
മദ്യം മയക്കുന്നു യൗവനത്തെ
കൈരളിനാടിന്റെ യൗവനത്തെ

അപചയക്കെടുതികള്‍ക്കെതിരേ തുഴയുവാന്‍
അണ്ണാഹസാരെമാരായിരം-എന്നിട്ടും
കോടികള്‍ കോഴ വാങ്ങുന്ന
ഭരണസിരാകേന്ദ്രരാജാക്കന്മാര്‍

പാടങ്ങള്‍-പണകളും-പിന്നെ ഭവനവും
മണിമന്ദിരങ്ങളായവ മാറിടുന്നു
പുഴകള്‍ മാലിന്യനിക്ഷേപപാത്രങ്ങളായ്
പുഴുച്ചാലുകളായവ പരിണമിച്ചീടുന്നു

പാടങ്ങള്‍ പാടുന്ന പാട്ടുകളില്ലിനി
കൊയ്ത്തുകാരില്ലിനി കൊയ്ത്തുപാട്ടില്ലിനി
പുഴകള്‍തന്‍ പുളകങ്ങളില്ലിനി
ചവറുകള്‍ കൂടുന്നു രോഗങ്ങള്‍ പെരുകുന്നു
ടവറുകള്‍ പൊങ്ങുന്നു ശാസ്ത്രലോകത്തിന്‍ പുതുപ്പിറവി

മാനവരാശിക്കു മാറ്റങ്ങളാവശ്യം
മാറ്റങ്ങള്‍ മാനം കെടുത്തുന്നു
പീഡനപാഠപരമ്പരകള്‍!
അച്ഛനും ചേട്ടനും പിന്നെ കൊച്ചച്ഛനും
പിച്ചിച്ചീന്തീടുന്ന ലോകത്തിലാരു-
ണ്ടെനിക്കൊരു തുണയായിത്തീരുവാന്‍?
കേഴുന്നു കേരളപ്പെണ്‍കൊടികള്‍...

ഇതു മാറ്റമോ? മനോദൗര്‍ബല്യമോ?
തെല്ലുമേ സംശയം വേണ്ടെന്റെ തോഴരേ
മൂല്യച്യുതിയുടെ പൊയ്മുഖങ്ങള്‍ ഇവ
കുടിയേറ്റസംസ്കാരത്തിന്‍ ബാക്കിപത്രം!!!

                                                          * * * * * *

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ