2012 ജൂൺ 23, ശനിയാഴ്‌ച

വിദ്യാരംഗം - ചാക്യാര്‍കൂത്തു്

വിദ്യാരംഗം കലാ സാഹിത്യ വേദി-

ഉദ്ഘാടനവും ചാക്യാര്‍കൂത്തും

  ഇതു് വര്‍ക്കല മോഡല്‍ സ്കൂളിനു് അവിസ്മരണീയ ദിനം!
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പ്രസിദ്ധ കൂടിയാട്ടം 
കലാകാരന്‍ ശ്രീ.കലാമണ്ഡലം ജിഷ്ണുപ്രതാപ് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു.
പി.ടി.ഏ.പ്രസിഡന്റ് ശ്രീ.അജി വേളിക്കാട് ആദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ 
ഡെപ്യൂട്ടി എച്ച്.എം.ശ്രീ.രാജു, അദ്ധ്യാപകന്‍ ശ്രീ.സതീശന്‍, ശ്രീ.രാജു 
തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
ഹെഡ്മിസ്ട്രസ്സ് ശ്രീമതി.വിലോമന സ്വാഗതവും വിദ്യാരംഗം കണ്‍വീനര്‍
ശ്രീ.തങ്കച്ചന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

         തുടര്‍ന്നു് കലാമണ്ഡലം ജിഷ്ണുപ്രതാപിന്റെ വിദൂഷകക്കൂത്ത് - ക്ലാസ്സും
ദൃശ്യാവിഷ്കാരവും നടന്നു. പത്താം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ ഒരു
പാഠത്തെ ആസ്പദമാക്കിയാണു് ഇത്തരമരു അവതരണം സംഘടിപ്പിച്ചതു്.














2012 ജനുവരി 21, ശനിയാഴ്‌ച


വര്‍ക്കല മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ശതാബ്ദി സമാപനം 2012 ഫെബ്രുവരി 3,4 തീയതികളില്‍.സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്നു.

2011 ഡിസംബർ 4, ഞായറാഴ്‌ച

ശതാബ്ദികവാടം-ശിലാസ്ഥാപനം



 2011 -2012 വര്‍‍ഷം ശതാബ്ദിയാഘോഷിക്കുന്ന
വര്‍ക്കല മോഡല്‍ സ്കൂളിനു് മറ്റൊരവിസ്മരണീയ മുഹൂര്‍ത്തം....!

 M.L.A.ഫണ്ടില്‍ നിന്നു് നാലു് ലക്ഷം രൂപ ചെലവഴിച്ചു് ഒരു 
            ശതാബ്ദി കവാടം!
 ഒപ്പം ഇരുപതു ലക്ഷം രൂപയുടെ ഒരു സ്കൂള്‍ കെട്ടിടവും.



ശതാബ്ദികവാടത്തിനു് തറക്കല്ലിടുന്നു


                                                                                                                                  

വിദ്യാരംഗം-ഉപജില്ല


10.11.2011 -നു് വിളഭാഗം യു.പി.എസ്സില്‍ വച്ചു നടന്ന
വിദ്യാരംഗം വര്‍ക്കല ഉപജില്ലാ സാഹിത്യോത്സവത്തില്‍
 ഹൈസ്കൂള്‍ വിഭാഗം കഥാരചനയില്‍ ഒന്നാം സ്ഥാനവും 
 (അശ്വതി ശിവദാസ്)
 കവിതാ രചനയില്‍ രണ്ടാം സ്ഥാനവും
 (കല്യാണി രാജു)
 യു.പി.വിഭാഗം കഥാരചനയില്‍ ഒന്നാം സ്ഥാനവും
 (സാരംഗി)
 വര്‍ക്കല മോഡല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ സ്വന്തമാക്കി.                                സര്‍ഗ്ഗധനര്‍ക്കു്                                                 അഭിനന്ദനങ്ങള്‍...!                                            

അശ്വതി ശിവദാസ് സമ്മാനം ഏറ്റുവാങ്ങുന്നു
                                                                                                                                  

കായികമേള

വക്കം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച്,
നവംബര്‍ 23,24,25 തീയതികളിലായി നടന്ന
വര്‍ക്കല ഉപജില്ലാ കായിക മേളയില്‍ 
വര്‍ക്കല ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിനു് 
        ഓവറോള്‍ കിരീടം !!!
  വര്‍ക്കല സ്കൂളിന്റെ വിജയരഥം തെളിച്ച 
 കായിക താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ !!!